ടോള്‍ പിരിവ്: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

Posted on: March 30, 2013 11:02 am | Last updated: March 30, 2013 at 11:02 am
SHARE

ന്യൂഡല്‍ഹി: ദേശീയപാതയിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ടോള്‍ പിരിക്കുന്നില്ലെങ്കില്‍ യൂസര്‍ ഫീ ആയി നല്‍കേണ്ട പണം നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി സി.പി.ജോഷി പറഞ്ഞു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ടോള്‍ പിരിവ് പാടില്ലെന്ന്് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. അറ്റകുറ്റപണിയുടെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.