സ്വദേശിവത്കരണം: ഉടന്‍ തിരുമാനമെടുക്കണമെന്ന് ലീഗ്

Posted on: March 30, 2013 2:48 pm | Last updated: March 30, 2013 at 2:51 pm
SHARE

മലപ്പുറം: സഊദിയിലെ സ്വദേശിവത്കരണ പ്രശ്‌നത്തില്‍ ഉടന്‍ തിരുമാനമെടുക്കണമെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ കുരുങ്ങി സഊദിയില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പുനരധിവാസം വാക്കുകളില്‍ ഒതുങ്ങരുത് പ്രയോഗത്തില്‍ വരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
മുന്നണിയില്‍ അച്ചടക്കം വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.