എസ് എസ് എഫ് സമരഘോഷം

Posted on: March 30, 2013 2:22 am | Last updated: March 30, 2013 at 2:22 am
SHARE

നാദാപുരം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി എസ് എസ് എഫ് നാദാപുരം ഡിവിഷന്‍ സമരഘോഷം യൂസുഫ് സഖാഫി വിലാതപുരത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഐ ടീം ചീഫ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. നിയാസ് ടി കെ, നൗശാദ് സഖാഫി കുമ്മങ്കോട്, മഹമൂദ് ടി ടി പ്രസംഗിച്ചു. നിസാര്‍ ഫാളിലി താനക്കോട്ടൂര്‍ സ്വാഗതവും ശംസീര്‍ കക്കട്ട് നന്ദിയും പറഞ്ഞു.
താമരശേരി: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി താമരശേരി ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമരഘോഷം നാളെ ഉച്ചക്ക് രണ്ട് മണിക്ക് അണ്ടോണയില്‍ നടക്കും. അന്‍സാറുല്‍ ഉലൂം മദ്‌റസയില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെഷനില്‍ യൂനിറ്റ് ഭാരവാഹികള്‍, സെക്ടര്‍ -ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുക്കും. സമാപന പൊതുയോഗത്തില്‍ അലവി സഖാഫി കായലം, മുഹമ്മദലി കിനാലൂര്‍, സാബിത്ത് സഖാഫി, സി പി ശഫീഖ് ബുഖാരി സംസാരിക്കും.