മദ്ഹുര്‍റസൂല്‍ പ്രഭാഷണം

Posted on: March 30, 2013 2:20 am | Last updated: March 30, 2013 at 2:20 am
SHARE

ഓമശ്ശേരി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓമശ്ശേരി റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന സി മുഹമ്മദ് ഫൈസിയുടെ നാലാമത് മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് പുത്തൂര്‍ സ്‌നേഹതീരം ഒരുങ്ങി. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന പരിപാടിക്കായി ആയിരം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സും, സ്ത്രീകള്‍ക്ക് പ്രഭാഷണം കേള്‍ക്കാന്‍ എല്‍ സി ഡി പ്രൊജക്ടറും ഒരുക്കുന്നുണ്ട്. പരിപാടിക്ക് എത്തുന്നവര്‍ക്ക് വാഹന സൗകര്യവും തയ്യാറാക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത മുഅല്ലിമീങ്ങളേയും മുഅദിനുമാരേയും ആദരിക്കലും അവാര്‍ഡ് ദാനവും ദൗറത്തുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന സദസ്സ്, ബുര്‍ദ മജ്‌ലിസും വിവിധ ദിവസങ്ങളിലായി നടക്കും.