പേരാമ്പ്ര ഡിവിഷന്‍ ഉണര്‍ത്തു യാത്ര

Posted on: March 30, 2013 2:18 am | Last updated: March 30, 2013 at 2:18 am
SHARE

പേരാമ്പ്ര: എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പേരാമ്പ്ര ഡിവിഷന്‍ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉണര്‍ത്തു യാത്ര ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് നടുവണ്ണൂര്‍-എലങ്കമല്‍ എസ് പി എച്ച് തങ്ങള്‍ മഖാം സിയാറത്തോടെ തുടക്കം കുറിക്കുന്ന യാത്ര പേരാമ്പ്ര ഡിവിഷനിലെ അറുപതോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഡിവിഷന്‍ സംഘാടക സമിതി അംഗങ്ങള്‍, ഡിവിഷന്‍ ഭാരവാഹികള്‍, സെക്ടര്‍ ഐ ടീം എന്നിവര്‍ യാത്രയെ അനുഗമിക്കും. വൈകുന്നേരം ആറ് മണിക്ക് കായണ്ണയില്‍ സമാപിക്കും. അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍, റസാഖ് കുട്ടോത്ത്, ഖാസിം ഹാജി നൊച്ചാട്, ശമീര്‍ കരുവണ്ണൂര്‍, ശാഫി നൊച്ചാട്, റശീദ് സഖാഫി നടുവണ്ണൂര്‍, നുഫൈല്‍ സഅ്ദി തിരുവോട്, അശ്‌റഫ് സഖാഫി നേതൃത്വം നല്‍കും.