ഉത്തര കേരള വോളിമേളക്ക് തുടക്കമായി

Posted on: March 30, 2013 2:15 am | Last updated: March 30, 2013 at 2:15 am
SHARE

വടകര: യുവശക്തി മൂരാട് സംഘടിപ്പിക്കുന്ന ഉത്തരകേരള വോളിമേളക്ക് മൂരാട് ഫഌഡ് ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിച്ചു. പി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ നാണു മാസ്റ്റര്‍, മഠത്തില്‍ അബ്ദുര്‍റഹ്മാന്‍, ഷീന കൊയമ്പ്രത്ത്, വി എം വിജിഷ പ്രസംഗിച്ചു. കെ കെ ഗണേശന്‍ സ്വാഗതവും അന്‍വര്‍ നന്ദിയും പറഞ്ഞു.
ഉത്തര കേരള മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോടഞ്ചേരിയെ സ്വപ്‌ന ബാലുശ്ശേരി പരാജയപ്പെടുത്തി. വാശിയേറിയ ജില്ലാതല മത്സരത്തില്‍ ടാസ്‌ക് തുറയൂരിനെ പരാജയപ്പെടുത്തി ഏതന്‍സ് പുതിയാപ്പ വിജയിച്ചു. ജില്ലാതല മത്സരത്തില്‍ ബ്രദേഴ്‌സ് ഓര്‍ക്കാട്ടേരി യുവശക്തി മൂരാടിനേയും ഉത്തരകേരള മത്സരത്തില്‍ എസ് എന്‍ കോളജ് ചേളന്നൂര്‍, റോസ് വില്ലാസ് പരപ്പനങ്ങാടിയേയും നേരിടും.