സഊദിവത്കരണം; നയതന്ത്ര ശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന് എസ് വൈ എസ്

Posted on: March 30, 2013 1:15 am | Last updated: March 30, 2013 at 1:15 am
SHARE

കൊളത്തൂര്‍: സഊദി അറേബ്യയില്‍ സ്വദേശി വത്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ തിരിച്ച് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നയതന്ത്ര ശ്രമം ഊര്‍ജിതപ്പെടുത്താന്‍ പ്രധാന മന്ത്രി മുന്‍കൈ എടുക്കണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകര്‍ക്കുന്ന വിധത്തിലുള്ള രൂക്ഷമായ പ്രതിസന്ധി മറികടക്കാനും സഊദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ പരിഹരിക്കാന്‍ സാവകാശം ലഭിക്കാനും തിരിച്ച് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും കക്ഷി രാഷ്ട്രീയം മറന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രതിനിധി സമ്മേളനം അഭ്യര്‍ഥിച്ചു.