മച്ചംപാടി മഖാം ഉറൂസ് 14ന്

Posted on: March 30, 2013 1:04 am | Last updated: March 30, 2013 at 1:04 am
SHARE

മഞ്ചേശ്വരം: മച്ചംപാടി ഉറൂസ് നേര്‍ച്ച ഏപ്രില്‍ 14 നടക്കും. ഇതിനോടനുബന്ധിച്ച് മൂന്നു മുതല്‍ 13 വരെ നടത്തുന്ന മതപ്രസംഗ പരമ്പരയില്‍ പ്രമുഖ മതപണ്ഡിതന്‍മാരും സാദാത്തുക്കളും സംബന്ധിക്കും. മൂന്നിന് വൈകുന്നേരം നാലു മണിക്ക് സയ്യിദ് അത്താഉള്ള തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും. 4.30 ന് ഉലമാ ഉമറാ സംഗമം അബ്ദുല്ല സഅദി ചെമ്പരിക്ക ഉദ്ഘാടനം ചെയ്യും. വാലമൂവു ഉസ്താദ് അല്‍ഹാജ് മഹ്മൂദ് ഫൈസി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരനന്തരം മഖാം സിയാറത്തിന് ഉഡുപ്പി സംയുക്ത ഖാസി അല്‍ഹാജി ഇബ്‌റാഹിം മുസ്‌ലിയാര്‍ ബേക്കല്‍ നേതൃത്വം നല്‍കും. താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞികോയ തങ്ങള്‍ അല്‍ബുഖാരി ഉള്ളാള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.