Connect with us

Kannur

അഞ്ചരക്കണ്ടിയില്‍ എസ് എസ് എഫ് കൊടികള്‍ നശിപ്പിച്ചു

Published

|

Last Updated

അഞ്ചരക്കണ്ടി: എസ് എസ് എഫ് 40ാം വാര്‍ഷിക സമ്മേളനത്തിന്റെ കൊടിയേറ്റത്തിന്റെ ഭാഗമായി തട്ടാരിപ്പാലത്തിന് സമീപം ഉയര്‍ത്തിയ എസ് എസ് എഫ് കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കൊടിമരങ്ങള്‍ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിയുകയും കൊടികള്‍ കീറി നശിപ്പിക്കുകയും ചെയ്തു. നേരത്തെയും ടൗണില്‍ സ്ഥാപിച്ച പ്രചാരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സംഭവത്തില്‍ എസ് എസ് എഫ് അഞ്ചരക്കണ്ടി സെക്ടര്‍ കമ്മിറ്റി ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കി. കൊടി നശിപ്പിച്ചതില്‍ എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റി പ്രതിഷേധിച്ചു. അബൂബക്കര്‍ മൈലുള്ളിമെട്ട, അബ്ദുല്‍ അസീസ്, ജലീല്‍ സഖാഫി പ്രസംഗിച്ചു.