കൊടിയേറ്റം അഞ്ചിന്

Posted on: March 30, 2013 12:55 am | Last updated: March 30, 2013 at 12:55 am
SHARE

പള്ളിപ്പുറം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏറണാകുളത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരൂതൂര്‍ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കൊടിയേറ്റം അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് പാലത്തറ ഗേറ്റ് സെന്ററില്‍ നടക്കും.
അന്നേദിവസം വൈകീട്ട് നാലരക്ക് വിവിധ യൂനിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പാലത്തറ ഗേറ്റില്‍ വന്ന് ചേരുന്നതോടെ കൊടിയേറ്റത്തിന് തുടക്കമാകും. സംഘാടക സമിതി ചെയര്‍മാന്‍ സെയുതപ്പ ഹാജി ആദ്യ കൊടി ഉയര്‍ത്തും. ആബീദ് സഖാഫി മുഖ്യാതിഥിയായിരിക്കും. അഹമ്മദ് ബദ് രി, റാഫി ഫാളിലി, സത്താര്‍ അഹ് സനി , വി ടി എം അലി ബാഖവി, കബീര്‍ സഖാഫി, റശീദ് ബാഖവി, നൂറുല്‍ഹഖ്. സുഹൈര്‍, യു എ റശീദ് പങ്കെടുക്കും.