‘ഒരു കുമ്പിള്‍ പഞ്ചസാര’ പ്രചാരണത്തിന് മധുരം പകര്‍ന്നു

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 12:46 am
SHARE

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വീടുകളിലൂടെ നടത്തിയ ‘ഒരു കുമ്പില്‍ പഞ്ചസാര’ ശേഖരണം പ്രചാരണത്തിന് മധുരം പകര്‍ന്നു.
സമ്മേളന സന്ദേശം കേരളത്തിലെ മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിന് വേണ്ടി പ്രചാരണ സമിതി ആവിശ്കരിച്ച വിഭവശേഖരണത്തിന് വന്‍ പ്രതികരണമാണ് വീടുകളില്‍ നിന്ന് ലഭിച്ചത്. യൂനിറ്റ് ഘടകത്തിലെ സമ്മേളന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശേഖരണം നടന്നത്. സമ്മേളനത്തിന് പൊതു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ശേഖരണം സഹായകമായി. യൂനിറ്റ് ഘടകങ്ങള്‍ അതത് യൂനിറ്റിലെ വീടുകളില്‍ നിന്ന് ശേഖരിച്ച പഞ്ചസാര സെക്ടര്‍ ഘടകങ്ങള്‍ പ്രത്യേക വാഹനത്തിലെത്തി ഡിവിഷന്‍ കേന്ദ്രങ്ങളിലെത്തിച്ചു. സംസ്ഥാന വ്യപകമായി നടന്ന പഞ്ചസാര ശേഖരണം സമ്മേളന പ്രചാരണരംഗത്ത് കൂടുതല്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്.