ദൈവത്തെ കാണാനാഗ്രഹിച്ച് അഞ്ച് പേര്‍ വിഷം കഴിച്ച് മരിച്ചു

Posted on: March 30, 2013 6:01 am | Last updated: March 30, 2013 at 12:17 am
SHARE

ജയ്പൂര്‍: ദൈവത്തെ കാണാനുള്ള ആഗ്രഹത്തില്‍ വിഷം കഴിച്ച് അഞ്ച് മേര്‍ മരിച്ചു. മൂന്ന് കുട്ടികളുള്‍പ്പെടെയുള്ള എട്ടംഗ കുടുംബമാണ് ശിവനെ കാണാനുള്ള ആഗ്രഹത്തില്‍ വിഷം കഴിച്ചത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ ചികിത്സക്ക് വിധേയരാക്കി. സ്വാമി മോധോപൂറിലെ ഗാന്‍ഗ്പൂര്‍ നഗരത്തിലാണ് സംഭവം. 10നും 16നും ഇടക്ക് പ്രായമുള്ള കുട്ടികളുള്‍ക്കൊള്ളുന്ന എട്ടംഗ കുടുംബം സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കഴിച്ചത്. കാഞ്ചന്‍ സിംഗ്, ഭാര്യ നീലം, ഭാഗവതി ദേവി, ഡ്രീമി, പ്രഥുമന്‍, ദീപ് സിംഗ്, ലൗസിംഗ്, രശ്മി എന്നിവരാണ് വിഷം കഴിച്ചത്.
ഇവര്‍ വിഷം കഴിക്കുന്നത് സ്വകാര്യ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അതീവ സന്തുഷ്ടരായ കുട്ടികള്‍, ജീവിച്ചിരിക്കുമ്പോള്‍ ശിവനെ അദ്ദേഹത്തിന്റെ ശരീരികമായ രൂപത്തില്‍ തന്നെ കാണാന്‍ സാധിക്കാത്തതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. തുടര്‍ന്ന് ശിവ വിഗ്രഹത്തെ രക്തത്തില്‍ അഭിഷേകം ചെയ്യുകയും മരണത്തിന് ശേഷം ശിവനെ കാണാന്‍ വിഷം പുരട്ടിയ ലെയ്‌സ് ഉപയോഗിക്കുകയും ചെയ്യുന്ന ഭീകരമായ രംഗങ്ങള്‍ വീഡിയോയിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഈ കുടുംബം അന്ധവിശ്വാസങ്ങളില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നവരാണെന്നും ശിവന്റെ സ്വയം പ്രഖ്യാപിത ആരാധകരാണെന്നും പോലീസ് പറഞ്ഞു.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കാഞ്ചന്‍ സിംഗാണ് കുടുംബത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.