Connect with us

National

മാതാവിന് മാപ്പ് നല്‍കണമെന്ന് സൈഫുന്നിസയുടെ മകള്‍

Published

|

Last Updated

മുബൈ: മുബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് കീഴടങ്ങുമെന്ന് അറിയിച്ചതിന് പിന്നലെ ഈ കേസില്‍ ശിക്ഷിക്കപെട്ട 71 കാരി സൈഫുന്നിസ ക്വാസിയുടെ മകള്‍ തന്റെ മാതാവിന് മാപ്പ് ലഭിക്കാന്‍ സഹായിക്കണമെന്നാവശ്യപെട്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കേണ്ഡയ കാട്ജുവിന് കത്തയച്ചു. മാപ്പ് നല്‍കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്ന സൈഫുന്നിസാ ക്വാസിയുടെ വീഡിയോ ചില ചാനലുകള്‍ പുറത്തുവിട്ടിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് കട്ജുവിന് മകള്‍ മെയില്‍ അയച്ചിരുന്നു.
സൈഫുന്നിസാ ക്വാസിക്കും സഞ്ജയദത്തിനും അഞ്ച്‌വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്. റ്റാഡ നിയമപ്രകാരമാണ് രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ റ്റാഡ നിയമപ്രകാരം ഭീകരാക്രമണത്തിന് സഹായം നല്‍കി എന്നാണ് സൈഫുന്നിസാ ക്വാസിക്കെതിരെയുള്ള കുറ്റം. സഞ്ജയദത്തിനെതിരെയുള്ള കുറ്റം അബുസലീം നല്‍കിയ അയുധം കൈവശം വച്ചു എന്നതാണ്.
എന്നാല്‍ ലഹളക്ക് ശേഷം ഇത്തരം ആയുധം സൈഫുന്നിസാ ക്വാസിയുടെ നഗര പ്രാന്തത്തിലുള്ള ബന്ദ്രയിലെ വീട്ടില്‍നിന്ന് പിടികൂടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
തന്റെ മാതാവിന്റെ കാര്യം കൂടി ഗവര്‍ണറോട് പരിഗണിക്കണമെന്നാവശ്യപ്പെട്ടുകെണ്ടു കടജുവിന് കത്ത് നല്‍കിയതായും മകള്‍ അറിയിച്ചു.
തന്റെ മാതാവ് കുറ്റക്കാരിയല്ല. സ്‌ഫോടനവുമായി ബന്ധപെട്ട ആരുമായും അവര്‍ക്ക് യാതെരു ബന്ധവുമില്ല അബുസലീമിനെ റിയല്‍ എസ്റ്റേറ്റ് എജന്റ് എന്നനിലയില്‍ അറിയാം ഞങ്ങളുടെ വീട്ടില്‍ നിന്ന് യാതെരു ആയുധവും കണ്ടെടുത്തിട്ടില്ല. ത ങ്ങള്‍ ധാരാളം അനുഭവിച്ചു എന്നും പേര് വെളിപ്പെടുത്താതെ അവര്‍ പറഞ്ഞു.