സൗദി പ്രശ്‌നം: ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി

Posted on: March 29, 2013 8:44 pm | Last updated: March 29, 2013 at 8:49 pm
SHARE

ന്യൂഡല്‍ഹി: സൗദി മലയാളികള്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് നാട്ടിലേക്ക് തിരിച്ച് വരാനുള്ള അടിയന്തര രേഖ നല്‍കും. തിരിച്ച് വരുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യാനുളള സാഹചര്യം ഒരുക്കുമെന്നും സൗദ്യയിലെ ഇന്ത്യന്‍ എംബസി.അടിയന്തര സാഹചര്യങ്ങളില്‍ എംബസിയെ സമീപിക്കാവുന്നതാണെന്നും എംബസി അധികൃതര്‍ അറിയിച്ചു. അതേ സമയം സൗദ്യയിലെ ഇന്ത്യക്കാര്‍ ആശങ്കാകുലരാവേണ്ടെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.