Connect with us

Kerala

ജോര്‍ജിനെ മാറ്റാതെ മുന്നണി യോഗത്തിനെത്തില്ല: ഗൗരിയമ്മ

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജ് വിഷയത്തില്‍ ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ കടുത്ത നിലപാടില്‍. ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ അടുത്ത യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. ഈ വിഷയത്തില്‍ കെ എം മാണി തന്നെ വിളിച്ചിരുന്നു. താന്‍ എല്ലാം കാണുന്നുണ്ട് എന്നാണ് മാണി പറഞ്ഞത് എന്നും ഗൗരിയമ്മ അറിയിച്ചു.
പി സി ജോര്‍ജിനെതിരായ നടപടി തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല എന്ന് കെ എം മാണി കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.