സിറിയ: വിമതര്‍ നിര്‍ണായക പട്ടണം പിടിച്ചെടുത്തു

Posted on: March 29, 2013 4:48 pm | Last updated: March 29, 2013 at 4:52 pm
SHARE

syrain rebelsബെയ്‌റൂത്ത്: ഭരണകൂടത്തിനെതിരെ കലാപം തുടരുന്ന സിറിയിയല്‍ ഒരു ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ വിമതര്‍ തന്ത്രപ്രധാന പട്ടണമായ ദേല്‍ പിടിച്ചെടുത്തു. പോരാട്ടത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ല്‍ ഭരണകൂടത്തിനെതിരെയുള്ള കലാപം ആരംഭിച്ച ദാരാ പ്രവിശ്യയിലെ പട്ടണമാണ് വിമതര്‍ പിരിച്ചെടുത്തത്.
ഡമസ്‌കസിലേക്കുള്ള പടിവാതിലായാണ് ദേലിനെ വിശേഷിപ്പിക്കുന്നത്. അതിനിടെ ഇതുവരെ ആഭ്യന്തരകലാപത്തില്‍ 70000 പേര്‍ കൊല്ലപ്പെട്ടു എന്ന് യു എന്‍ അറിയിച്ചു.