Connect with us

National

ബി എസ് പി നേതാവിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു

Published

|

Last Updated

deepak bharadwaj

ദീപക് ഭരദ്വാജ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി എസ് പി നേതാവ് ദീപക് ഭരദ്വാജിനെ തന്റെ ഫാം ഹൗസില്‍ വെടിവെച്ച് കൊന്ന രണ്ടുപേരെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സുനില്‍, പുരുഷോത്തം ഏലിയാസ് മോനു എന്നിവരാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച സ്‌കോഡ കാര്‍ കണ്ടെത്തിയെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. കാര്‍ ഉടമ രാകേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അതേ സമയം തലക്കും നെഞ്ചിനുമാണ് ഭരദ്വാജിന് വെടിയേറ്റത് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

Latest