ബോക്‌സിംഗ് താരം രാം സിംഗിനെ പഞ്ചാബ് പോലീസില്‍ നിന്ന് പുറത്താക്കി

Posted on: March 29, 2013 1:17 pm | Last updated: March 29, 2013 at 1:18 pm
SHARE

Vijender_RamSingh_295ചണ്ഡീഗഢ്: മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബോക്‌സിംഗ് താരം രാം സിംഗിനെ പഞ്ചാബ് പോലീസില്‍ നിന്ന് പുറത്താക്കി. ഇതേ കേസില്‍ മറ്റൊരു ബോക്‌സിംഗ് താരമായ സരബ്ജിത് സിംഗിനെയും സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു സരബ്ജിത്.  130 കോടി വിലവരുന്ന ഹെറോയിനുമായി എന്‍ ആര്‍ ഐ അനൂപ് സിംഗിനെ ഈ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാം സിംഗുമായും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് വിജേന്ദറുമായും ബന്ധമുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അനൂപ് സിംഗില്‍ നിന്ന് താനും വിജേന്ദറും ഹെറോയിന്‍ വാങ്ങിയിരുന്നതായി രാം സിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു. വിജേന്ദറിന്റെ പരിശീലന പങ്കാളിയായ രാം സിംഗ് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.