മുശര്‍റഫിന് നേരെ ചെരിപ്പേറ്

Posted on: March 29, 2013 1:04 pm | Last updated: March 31, 2013 at 3:02 pm
SHARE

3-29-2013_94365_lകറാച്ചി: പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായ പര്‍വേസ് മുശര്‍റഫിന് നേരെ ചെരിപ്പേറ്. സിന്ധ് ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു മുശര്‍റഫ്. മുശര്‍റഫിനെതിരെ മുദ്രാവാക്യം മുഴക്കി അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ കോടതിക്ക് മുന്നിലെത്തി. ഇതിനിടെയാണ് ചെരിപ്പേറുണ്ടായത്.

അതേസമയം മുശര്‍റഫിന് കോടതി പതിനഞ്ച് ദിവസത്തേക്ക് കൂടി ജാമ്യം നീട്ടിനല്‍കി. നേരത്തെ പത്ത് ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരുന്നത്. ജാമ്യം നീട്ടിനല്‍കുന്നതിന് ഹരജി നല്‍കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്.

മെയ് പതിനൊന്നിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ 24നാണ് മുശര്‍റഫ് കറാച്ചിയില്‍ തിരിച്ചെത്തിയത്.