മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി: കെ സി ജോസഫ്

Posted on: March 29, 2013 11:05 am | Last updated: April 1, 2013 at 8:05 am
SHARE

kc josephതിരുവനന്തപുരം: സഊദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഇതിനായി ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശവത്കരണം ശക്തമാക്കുന്ന നിതാഖത്ത് നിയമം കര്‍ശനമാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിലാണ് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് കെ സി ജോസഫ് അറിയിച്ചത്.

പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടുമെന്നാണ് അറിയിച്ചതെങ്കിലും അത് വേണ്ടത്ര ഫലപ്രദമാകില്ലെന്നാണ് സൂചന. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടി നാടുകടത്താനാണ് സഊദി സര്‍ക്കാര്‍ തീരുമാനം.