മുഷ്താഖ് അലി ട്വന്റി20:കേരളത്തിന് ആറ് വിക്കറ്റ് വിജയം

Posted on: March 29, 2013 12:42 pm | Last updated: March 29, 2013 at 2:06 pm
SHARE

ഇന്‍ഡോര്‍: സയ്യദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം.കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു ഒഡീഷയോട് നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഒഡീഷ ഉയര്‍ത്തിയ 124 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഒഡീഷ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി വി.എ ജഗദീഷും,നിയാസും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംങിനിറങ്ങിയ കേരളം 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി സച്ചിന്‍ ബേബി 33ഉം പുറത്താകാതെ സഞ്ചു 41 റണ്‍സും നേടി.ഇതോടെ കേരളം ഫൈനല്‍ പ്രതീക്ഷകള്‍ കൂടുതല്‍ ബലപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തില്‍ കേരളം വിദര്‍ഭയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.നാളെ നടക്കുന്ന അവസാന മല്‍സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ കേരളത്തിന് ഫൈനലില്‍ കടക്കാനാകും.