ഉത്തര കൊറിയ മിസൈല്‍ യൂനിറ്റുകള്‍ സജ്ജമാക്കി

Posted on: March 29, 2013 12:41 pm | Last updated: March 29, 2013 at 12:42 pm
SHARE

2013328231031916734_20

സിയോള്‍: ദക്ഷിണ കൊറിയയിലേതുള്‍പ്പെടെയുള്ള യു എസ് മിലിട്ടറി ബേസുകള്‍ ആക്രമിക്കാന്‍ മിസൈല്‍ യൂനിറ്റുകള്‍ ഉത്തര കൊറിയ സജ്ജമാക്കി. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ആണ് മിസൈല്‍ യൂനിറ്റുകള്‍ സജ്ജമാക്കാന്‍ ഉത്തരവിട്ടത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മിസൈല്‍ യൂനിറ്റ് സജ്ജമാക്കിയത്.
ആണവായുധ ശേഷിയുള്ള രണ്ട് യു എസ് വിമാനങ്ങള്‍ ദക്ഷിണ കൊറിയയുടെ ആകാശത്തില്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ ആക്രമണത്തിന് സജ്ജരായത്. രണ്ട് ബി-2 വിമാനങ്ങളാണ് ദക്ഷിണ കൊറിയയിലെത്തിയത്.