പെഷാവറില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Posted on: March 29, 2013 12:33 pm | Last updated: March 29, 2013 at 8:01 pm
SHARE

pakisthanപെഷവാര്‍ : വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.പെഷവറിലെ യു.എസ് കോണ്‍സുലേറ്റിന് സമീപം സദ്ദര്‍ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്ഏതാണ്ട്പത്ത് കിലോയോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാവാമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ഷദ് ഖാന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥരും മൂന്ന് സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിതീകരിച്ചു.എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ പെഷാവര്‍ താലിബാന്‍ ശക്തികേന്ദ്രമാണ്.