വനിതകള്‍ക്കായി പ്രത്യേക ബസ് സര്‍വീസ് തുടങ്ങുന്നു

Posted on: March 29, 2013 10:34 am | Last updated: March 31, 2013 at 2:53 pm
SHARE

odhisa_women_bus_295ന്യൂഡല്‍ഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് തുടങ്ങാന്‍ ആലോചന. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐ ടി എസ്) മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജി പി എസ്- ജി പി ആര്‍ എസ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഓട്ടോ റിക്ഷ, ടാക്‌സി കാറുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തുന്നതോടെ വാഹനങ്ങള്‍ എവിടെയാണെന്നുള്ളത് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.