പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്:മാലിന്യ പ്ലാന്റിന് മുന്‍ഗണന

Posted on: March 29, 2013 9:27 am | Last updated: March 29, 2013 at 9:27 am
SHARE

എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞിലക്ഷ്മി അവതരിപ്പിച്ചു. എടപ്പാള്‍ ടൗണിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു കോടി രൂപയുടെ മാലിന്യ പ്ലാന്റ് വട്ടംകുളം എടപ്പാള്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കും.
അതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ബയോഗ്യാസും സ്ലെറിയും പരിസരവാസികള്‍ക്കും നടത്തിപ്പുകാര്‍ക്കും ഉപയോഗിക്കാം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുടെ ഒരു ലക്ഷത്തി എഴുപത്തിയാറാരത്തില്‍പരം തെഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും. ചെറുകിട നാമമാത്ര കര്‍ഷകരുടെ കൃഷിയിടങ്ങളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി മുപ്പത്തിയാറുലക്ഷം രൂപ മൃഗസംരക്ഷണം, പരമ്പരാഗത ജല സ്രോതസ്സുകളുടെ സംരക്ഷണം എന്നിവയടക്കം ദേശീയ തൊഴിലുറുപ്പ് പദ്ധതിയില്‍ 4 കോടി 82 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയുടെ പദ്ധതികള്‍, 3 കോടി 20 ലക്ഷം രൂപയുടെ ഭവന നിര്‍മാണ ധനസഹായം, 53 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന് മരുന്നുകള്‍, എടപ്പാള്‍, തവനൂര്‍ ആശുപത്രികള്‍ക്ക് 2 ലക്ഷം രൂപയുടെ മരുന്നുകള്‍, പി എം ജിഎസ്‌വൈയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ റോഡുകള്‍, 3 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തി സ്വയംസഹായ സംഘങ്ങള്‍ക്ക് പരിശീലനവും ധനസഹായവും, ബ്ലോക്ക് പഞ്ചായത്ത് വിപണ കേന്ദ്രത്തില്‍ ഗ്രാമീണ ഉത്പ്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം സംവിധാനം, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്വയം സഹായ സംഘങ്ങള്‍ നടത്തുന്ന കേന്റീന്‍, എടപ്പാള്‍, തവനൂര്‍ ആശുപത്രികള്‍ക്കായി 13 ലക്ഷം, വൃദ്ധമന്ദിരം, മഹിളാമന്ദിരം, ശിശുക്ഷേമ ഓഫീസ്, എന്നിവക്കായി 10 ലക്ഷം , എടപ്പാള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റിനായി പശ്ചാത്തല സൗകര്യം എന്നിവ ഒരുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.