പെട്ടിവരവ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Posted on: March 29, 2013 9:20 am | Last updated: March 29, 2013 at 9:20 am
SHARE

ssf 49thമണ്ണാര്‍ക്കാട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ അടുത്തമാസം 26, 27,28 തീയതികളില്‍ ഏറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ജില്ലാതലങ്ങളില്‍ നടക്കുന്ന പെട്ടിവരവ് സമ്മേളനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ പെട്ടിവരവ് സമ്മേളനം മണ്ണാര്‍ക്കാട്ട് സമാപിച്ചു. ജില്ലാതല സമാപന സംഗമം ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ നിര്‍വഹിച്ചു.
പുത്തന്‍ പ്രസ്ഥാനക്കാരുടെ അച്ചാരം വാങ്ങി സുന്നികളെ സുന്നത്ത് ജമഅത്ത് പഠിപ്പിക്കാന്‍ ആരു വരേണ്ടെന്ന് എന്ന് ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പറഞ്ഞു. സമസ്തയും എന്തെന്ന് ഈകൂട്ടര്‍ക്ക് അറിയില്ല. അതിന് ആര്‍ജ്ജവമുള്ള പണ്ഡിത നേതൃത്വം വേണം. കിഴ്ഘടകങ്ങള്‍ പറയുന്നതിന് തലയാട്ടുകയല്ല സമസ്ത എന്നത്. സമസ്ത പറയുന്നത് കീഴ്ഘടകം അനുസരിച്ചു പ്രവര്‍ത്തിക്കണം. അത്തരം സമസ്തക്ക് നേതൃത്വം നല്‍കുന്നത് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും, കാന്തപുരം ഉസ്താദുമാണെന്ന് ജില്ലാ ഖാസി കൂട്ടിച്ചേര്‍ത്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശ്‌റഫ് സഖാഫി അരിയൂര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സി എം എസ് മുഹമ്മദ് മുസ്‌ലിയാര്‍ പെട്ടികള്‍ സ്വീകരിച്ചു. വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരുന്നു. എം വി സിദ്ദീഖ് സഖാഫി, ഉമര്‍ മദനി, മുബാറഖ് സഖാഫി, പി കെ ശശി, ടി ആര്‍ സെബാസ്റ്റ്യന്‍, പി ജെ പൗലോസ്, അഹമ്മദ് അശ്‌റഫ്, ജോസ് ബേബി, കെ പി എസ് പയ്യനെടം, മോഹന്‍ ഐസക്, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉണ്ണീന്‍കുട്ടി സഖാഫി, സൈതലവി പൂതക്കാട്, അബൂബക്കര്‍ അവണക്കുന്ന്, എന്‍ സലാം മുസ്‌ലിയാര്‍ തുടങ്ങി സുന്നി സംഘടന നേതാക്കള്‍ സംബന്ധിച്ചു.
ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ സ്ഥാപിക്കപ്പെട്ട കമനീയമായ പെട്ടികള്‍ ഐടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ബൈക്ക് അകമ്പടിയോടെയാണ് മണ്ണാര്‍ക്കാടെത്തിയത്. സംസ്ഥാന-ജില്ലാ നേതൃത്വം പെട്ടിവരവിനെ സ്വീകരിച്ചു.