Connect with us

Wayanad

നഗരം ചുറ്റിയുള്ള ഒറ്റയാള്‍ പ്രകടനം നീലഗിരിയിലും

Published

|

Last Updated

ഗൂഡല്ലൂര്‍: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നഗരം ചുറ്റി പ്രകടനം നടത്തി. നഗരം ചുറ്റിയുള്ള ഒറ്റയാള്‍ പ്രകടനം ശ്രദ്ധേയമായി. ഗൂഡല്ലൂര്‍ ഡിവിഷനിലെ ഗൂഡല്ലൂര്‍ സെക്ടറിലെ ഒന്നാംമൈല്‍ യൂണിറ്റിലെ ഐ ടിം അംഗങ്ങളായ പി കെ ശാഹിദ്, കെ അയ്യൂബ്, ശഫീഖ് എന്നിവരാണ് ഒറ്റയാള്‍ പ്രകടനം നടത്തിയത്. യൂനിറ്റ് മാറിയാണ് ഇവര്‍ പ്രകടനം നടത്തിയത്. ഗൂഡല്ലൂര്‍, ചെമ്പാല, കാമരാജ് നഗര്‍, ബാലവാടി എന്നി സ്ഥലങ്ങളിലാണ് ഇവര്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ സഅദി, ട്രഷറര്‍ ശിഹാബ് മദനി, ശാജഹാന്‍ മദനി, അബ്ദുല്‍റസാഖ് മദനി, അഷ്‌റഫ് സഖാഫി, മുജീബ് കാമരാജ്, ഉസ്മാന്‍ കാമരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.