സമരപഥങ്ങളില്‍ കരുത്തറിയിച്ച് കല്‍പ്പറ്റയില്‍ ഉജ്ജ്വല ഐടീം റാലിയും പെട്ടിപരവും

Posted on: March 29, 2013 8:57 am | Last updated: March 29, 2013 at 8:57 am
SHARE

ssf logoകല്‍പ്പറ്റ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക പ്രചാരണ രംഗത്ത് സന്നദ്ധ സംഘമായ ഐടീമിന്റെ വിവിധ കേഡറ്റുകള്‍ ജില്ലാ ആസ്ഥാന നഗരിയെ ഹര്‍ഷപുളകിതമാക്കി ഐടീം സംഗമത്തിനും സമ്മളന പെട്ടിവരവിനും ഉജ്ജ്വലപരിസമാപ്തി.
സമരപഥങ്ങളില്‍ ധാര്‍മിക ചിന്തകളുണര്‍ത്തി എസ് എ്‌സ് എഫ് ഐടീം സംഘങ്ങള്‍ രാവിലെ പത്ത് മണിയോടെ തന്നെ ചെറു സംഘങ്ങളായി കല്‍പ്പറ്റയില്‍ എത്തിച്ചേര്‍ന്നിരുന്നു. ധാര്‍മിക പക്ഷത്ത് നെഞ്ചുറപ്പോടെ നിലയുറപ്പിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് തെളിയിക്കുന്ന വിവിധ അംഗങ്ങള്‍ മൂന്നംഗമായി നടത്തിയ പ്രകടനം കല്‍പ്പറ്റയെ ഉച്ചയോടെ തന്നെ കീഴടക്കിയിരുന്നു. രാവിലെ നടന്ന ഐടീം സംഗമം ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണയുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി ചെതലയം ഉദ്ഘാടനം ചെയ്തു. പഠനവേദികള്‍ക്ക് പി സി ഉമറലി, ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നാല് മണിയോടെ നടന്ന സമ്മേളന പെട്ടിവരവ് കല്‍പ്പറ്റ നഗരം ചുറ്റി വിജയ പമ്പ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് അല്‍ഫലാഹ് കോംപ്ല്ക്‌സ് പരിസരത്ത് നിന്നും ആരംഭിച്ച വിവിധ കേഡറ്റുകളായ ബ്ല്യു, ഗ്രീന്‍, വൈറ്റ് ക്യാമ്പസ് അംഗങ്ങള്‍ അണിനിരന്ന ഐടീം റാലി നടന്നു. റാലിക്ക് ബശീര്‍ സഅദി നെടുങ്കരണ, ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, മനാഫ് അച്ചൂര്‍, ശമീര്‍ ബാഖവി പരിയാരം, ശാഹിദ് സഖാഫി വെള്ളിമാട്, ഉബൈദ് കുന്നളം, അബ്ദുല്‍ റസാഖ് കാക്കവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൊതുസമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ അശ്‌റഫ് സഖാഫി കാമിലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. ശമീര്‍ ബാഖവി സ്വാഗതവും റസാഖ് കാക്കവയല്‍ നന്ദിയും പറഞ്ഞു.