എസ്എസ്എഫ് സമ്മേളന പെട്ടിവരവ് മഞ്ചേരിയില്‍ സംഗമിക്കും

Posted on: March 29, 2013 8:45 am | Last updated: March 29, 2013 at 8:45 am
SHARE

ssf logoമലപ്പുറം: എസ് എസ് എഫ് സമ്മേളന പെട്ടിവരവ് ഇന്ന് വൈകീട്ട് നാല് മണിക്ക് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഗമിക്കും.ജില്ലയിലെ 1500 സമ്മേളന പെട്ടികളാണ് ഇരുചക്ര വാഹനങ്ങളില്‍ മഞ്ചേരി നഗരം ചുറ്റി സംഗമിക്കുക. കഴിഞ്ഞ ഏപ്രില്‍ 29ന് സമ്മേളനം പ്രഖ്യാപിച്ചത് മുതല്‍ യൂണിറ്റ് കേന്ദ്രങ്ങള്‍, നഗരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പള്ളികള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചത്. ചരിത്ര പ്രസിദ്ധമായ ഇന്നലകളെ ഓര്‍മപ്പെടുത്തും വിധമാണ് പെട്ടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും ആസ്വാദനവും നല്‍കുന്ന സമ്മേളനപ്പെട്ടി സാമ്പത്തിക സ്വരൂപണവും വലിയ പ്രചാരണവും കൗതുകവും ജനശ്രദ്ധയും ആകര്‍ശിച്ചിരുന്നു. ഇന്നലെ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പെട്ടികള്‍ ഇളക്കി.
സമ്മേളനത്തിന്റെ വ്യത്യസ്ഥ കര്‍മ പദ്ധതികള്‍ വളരെ ആകര്‍ഷണിയവും വ്യത്യസ്ഥത നിറഞ്ഞതുമാണിത്. ജില്ലയിലെ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന പെട്ടികള്‍ 135 സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഗമിക്കും. സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്നും കൂട്ടമായി വരുന്ന പെട്ടികള്‍ 14 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഒന്നിക്കും. ജില്ലയിലെ മുഴുവന്‍ റോഡുകളിലൂടെയും കടന്നുവരുന്ന പെട്ടികള്‍ മഞ്ചേരിയിലെക്ക് പാണ്ടിക്കാട് റോഡിലൂടെ പ്രവേശിക്കും.
മഞ്ചേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന പെട്ടിവരവ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കര്‍മ സമിതി ചെയര്‍മാന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഫഌഗ് ഓഫ് ചെയ്ത് സ്വീകരിക്കും. പെട്ടികള്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് വെക്കും.
രൂപകല്‍പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കൂടുതല്‍ പണം നിക്ഷേപിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ പെട്ടികള്‍ക്കും സംസ്ഥാന സമ്മേളന നഗരിയില്‍ അവാര്‍ഡ് നല്‍കും. സംസ്ഥാന ജ്യൂറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സമ്മാനര്‍ഹരെ പ്രഖ്യാപിക്കും.
പെട്ടിവരവിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി ചെയര്‍മാനും ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി കണ്‍വീനറും പി സി എച്ച് അബൂബക്കര്‍ സഖാഫി, നാസര്‍ പാണ്ടിക്കാട്, മുഹമ്മദ് ശരീഫ് നിസാമി അംഗങ്ങളുമായ കോ-ഓര്‍ഡിനേഷന്‍ സമിതിയാണ്.