സമ്മേളനപ്പെട്ടിയുമായി കടല്‍ മാര്‍ഗമെത്തിയത് ആവേശമായി

Posted on: March 29, 2013 8:32 am | Last updated: March 29, 2013 at 8:32 am
SHARE

ssf logoകൊയിലാണ്ടി: കൊല്ലം യൂനിറ്റിലെ പ്രവര്‍ത്തകര്‍ പെട്ടിയുമായി കടല്‍ മാര്‍ഗമെത്തിയത് ആവേശം പകര്‍ന്നു. പ്രത്യേകമൊരുക്കിയ വഞ്ചിയില്‍ മുദ്രാവാക്യം മുഴക്കി എത്തിയ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കരയിലുള്ളവര്‍ക്കും ആവേശമായി. തക്ബീര്‍ ചൊല്ലിയും മുദ്രാവാക്യമുയര്‍ത്തിയുമാണ് വഞ്ചിയില്‍ എത്തിയ സംഘത്തെ ധര്‍മ പടയണി വരവേറ്റത്.
വഞ്ചിയിലെ യാത്രക്ക് കൊല്ലം യൂനിറ്റ് പ്രവര്‍ത്തകരായ കെ കെ റഹീം, ശംസീര്‍ അമാനി, കെ പി മുസ്തഫ, കെ കെ ഹബീബുര്‍റഹ്മാന്‍, നസീബുര്‍റഹ്മാന്‍ നേതൃത്വം നല്‍കി.