എസ്എസ്എഫ് കുറ്റിയാടി ഡിവിഷന്‍ പെട്ടിവരവ് യാത്ര

Posted on: March 29, 2013 8:06 am | Last updated: March 29, 2013 at 8:06 am
SHARE

ssf logoകുറ്റിയാടി: എസ്എസ്എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന എസ് എസ് എഫ് ജില്ലാ പെട്ടിവരവ് സമ്മേളനത്തിലേക്ക് കുറ്റിയാടി ഡിവിഷന്‍ പെട്ടിവരവ് സമ്മേളന യാത്ര നടത്തി.
മരുതോങ്കര, കായക്കൊടി, കുറ്റിയാടി, ചേരാപുരം, വേളം, പാലേരി സെക്ടറുകളില്‍ നിന്നും സിറാജുല്‍ ഹുദാ ദഅ്‌വാ കോളജ് ക്യാമ്പസില്‍ നിന്നുള്ള സമ്മേളന ഐടീം അംഗങ്ങളാണ് ആകര്‍ഷകമായ രീതിയില്‍ രൂപ കല്‍പ്പന ചെയ്ത പെട്ടിയുമായി യാത്ര പുറപ്പെട്ടത്.
സിറാജുല്‍ ഹുദാ വിദ്യാര്‍ഥികള്‍ രൂപ കല്‍പ്പന ചെയ്ത പെട്ടി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് സമ്മേളന നഗരിയില്‍ എത്തിച്ചത്. രാവിലെ 11 മണി മുതല്‍ സിറാജുല്‍ ഹുദയില്‍ സമ്മേളന പെട്ടിയുമായി എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഉച്ചക്ക് സമ്മേളന നഗരിയിലേക്ക് പുറപ്പെട്ടു.
സിറാജുല്‍ ഹുദാ സദര്‍ മുദര്‍രിസ് മുത്വലിബ് സഖാഫി പാറാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉമ്മര്‍ കുണ്ടുതോട്, യു കെ സ്വാദിഖ് പ്രസംഗിച്ചു. യാത്രക്ക് സയ്യിദ് ഉബൈദ് സഖാഫി, എം കെ റഹ്‌നാസ്, ആരിഫ് സി കെ, സജീര്‍ നേതൃത്വം നല്‍കി.കുറ്റിയാടി: എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന എസ് എസ് എഫ് ജില്ലാ പെട്ടിവരവ് സമ്മേളനത്തിലേക്ക് കുറ്റിയാടി ഡിവിഷന്‍ പെട്ടിവരവ് സമ്മേളന യാത്ര നടത്തി.
മരുതോങ്കര, കായക്കൊടി, കുറ്റിയാടി, ചേരാപുരം, വേളം, പാലേരി സെക്ടറുകളില്‍ നിന്നും സിറാജുല്‍ ഹുദാ ദഅ്‌വാ കോളജ് ക്യാമ്പസില്‍ നിന്നുള്ള സമ്മേളന ഐടീം അംഗങ്ങളാണ് ആകര്‍ഷകമായ രീതിയില്‍ രൂപ കല്‍പ്പന ചെയ്ത പെട്ടിയുമായി യാത്ര പുറപ്പെട്ടത്.
സിറാജുല്‍ ഹുദാ വിദ്യാര്‍ഥികള്‍ രൂപ കല്‍പ്പന ചെയ്ത പെട്ടി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് സമ്മേളന നഗരിയില്‍ എത്തിച്ചത്. രാവിലെ 11 മണി മുതല്‍ സിറാജുല്‍ ഹുദയില്‍ സമ്മേളന പെട്ടിയുമായി എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഉച്ചക്ക് സമ്മേളന നഗരിയിലേക്ക് പുറപ്പെട്ടു.
സിറാജുല്‍ ഹുദാ സദര്‍ മുദര്‍രിസ് മുത്വലിബ് സഖാഫി പാറാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉമ്മര്‍ കുണ്ടുതോട്, യു കെ സ്വാദിഖ് പ്രസംഗിച്ചു. യാത്രക്ക് സയ്യിദ് ഉബൈദ് സഖാഫി, എം കെ റഹ്‌നാസ്, ആരിഫ് സി കെ, സജീര്‍ നേതൃത്വം നല്‍കി.