ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ബജറ്റ്: ബസ് സ്റ്റാന്‍ഡിന് രണ്ട് കോടി

Posted on: March 29, 2013 7:55 am | Last updated: March 29, 2013 at 7:55 am
SHARE

ചിറ്റൂര്‍: നഗരസഭയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ രണ്ടു കോടി രൂപ വകയിരുത്തി .ചിറ്റൂര്‍-തത്തമംഗലം നഗരസഭ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 34,70,73,030 രൂപ വരവും 31,39,06,200 രൂപ ചെലവും 33166830 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ എന്‍ ശങ്കരമേനോന്‍ അവതരിപ്പിച്ചത്.
നഗരസഭ പ്രദേശത്തെ റോഡുകള്‍ ആറു മീറ്റര്‍ വീതി ഉറപ്പാക്കി പരിപാലിക്കുന്നതിന് ഏഴു കോടി രൂപയും തത്തമംഗലത്ത് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് 40 ലക്ഷവും അണിക്കോട് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റി പുതിയ കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് 50 ലക്ഷവും നഗരത്തിലെ കുളങ്ങള്‍ നവീകരിക്കുന്നതിന് 50 ലക്ഷവുംവകയിരുത്തിയിട്ടുണ്ട്. തത്തമംഗലത്ത് ആധുനിക രീതിയിലുള്ള അറവുശാല നിര്‍മിക്കുന്നതിന് 20 ലക്ഷവും ബജറ്റില്‍ വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഖരമാലിന്യ പ്ലാന്റ,് ഗ്യാസ് ക്രിമറ്റോറിയം, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, അംബേദ്കര്‍ സാംസ്‌കാരിക നിലയം എന്നിവ നാട്ടിനു സമര്‍പ്പിക്കാന്‍ പോകുകയാണെന്ന് വൈസ് ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു.
കെ അച്യുതന്‍ എംഎല്‍എയുടെ ശ്രമഫലമായി നഗരസഭയ്ക്കു ലഭിച്ച അഞ്ചു ലക്ഷം ലീറ്റര്‍ സംഭരിക്കാവുന്ന ശുദ്ധജല സംഭരണിയും ചിറ്റൂര്‍ പുഴയില്‍ ആര്യന്‍പള്ളത്തുള്ള തടയണയും ഇവിടെ തന്നെയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ എന്‍ ശങ്കരമേനോന്‍ അവതരിപ്പിക്കുന്ന 11 ാമത്തെ ബജറ്റായിരുന്നു ഇത്‌