നദീസംരക്ഷണ ഫണ്ടില്‍നിന്ന് കോടികള്‍ വക മാറ്റി ചെലവഴിച്ചതായി കണ്ടെത്തി

Posted on: March 29, 2013 7:36 am | Last updated: April 1, 2013 at 8:05 am
SHARE

riverപാലക്കാട്: നദിസംരക്ഷണ ഫണ്ടില്‍നിന്ന് പണം വകമാറ്റി ചെലവഴിച്ചതായി രേഖകള്‍.
3. 81 കോടി രൂപയാണ് ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ചിരിക്കുന്നത്. ജില്ലക്കായി സ്വരൂപിച്ച ഫണ്ടില്‍നിന്നും 2. 50 കോടി മറ്റു ജില്ലകള്‍ക്കും 1.31 കോടി രൂപ മറ്റാവശ്യങ്ങള്‍ക്കും ചെലവഴിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. നദീസംരക്ഷണ ഫണ്ട് തുടങ്ങിയ 2005-06 മുതല്‍ 2010-11 വരെ ചെലവാക്കിയ തുകയുടെ വിശദാംശങ്ങളില്‍ നിന്നാണ് ഫണ്ട്‌വകമാറ്റി ചെലവഴിച്ച കാര്യങ്ങള്‍ പുറത്തുവന്നത്.
അഞ്ചുവര്‍ഷംകൊണ്ട് ജില്ലയിലെ നദികളുടെ സംരക്ഷണത്തിനു ആകെ ചെലവാക്കിയത് 1.20 കോടി രൂപയാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം തുകയാണ് 2007-ല്‍ പാലക്കാട്ടെ ഫണ്ടില്‍നിന്നും അന്യജില്ലകള്‍ക്ക് നല്‍കിയത്.
മറ്റു പല ജില്ലകളില്‍നിന്നുമായി ആകെ 20. —29 കോടി രൂപ കോട്ടയം, ഇടുക്കി, കാസര്‍കോഡ്, ആലപ്പുഴ, വയനാട് ജില്ലകള്‍ക്കായി നല്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്കാണ് തുക വകമാറ്റിയിരിക്കുന്നത്. നദീതട സംരക്ഷണത്തിനു മാത്രം ഉപയോഗിക്കേണ്ടതുക പാലം പണിയാനും വാഹനം വാങ്ങാനും ഉപയോഗിച്ചതായും കണെ്ടത്തി. പട്ടാമ്പി വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലോളകുളമ്പ് ആലിക്കപറമ്പ് കടവില്‍ ബ്രിഡ്ജ് നിര്‍മിക്കാത്തതിന് 1.— 26 കോടി രൂപ മുന്‍കൂറായി കൈമാറിയതായും അധികൃതര്‍ പറയുന്നു.
കെ ഇ എല്‍ എന്ന സ്ഥാപനത്തിനാണ് തുക നല്‍കിയത്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വാങ്ങാന്‍ 5. 84 ലക്ഷം രൂപ ചെലവഴിച്ചതായും മറുപടിയിലുണ്ട്. 2010 11 കാലയളവിലാണ് ഈ രണ്ടുകാര്യങ്ങള്‍ക്കും പണം ചെലവഴിച്ചിരിക്കുന്നത്.
അതേസമയം അഞ്ചുവര്‍ഷംകൊണ്ട് നദീതട സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയ തുക 96 ലക്ഷം രൂപയാണ്.’ഭാരതപുഴയെ പറ്റി പഠിക്കുന്നതിന് 2011-ല്‍ മൈത്രി എന്ന സംഘടനയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ പഠന റിപ്പോര്‍ട്ട് ഇതുവരേയ്ക്കും ലഭിച്ചിട്ടില്ല.
നദീതീര മാപ്പിംഗ് നടത്തി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംഘടനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവര്‍ക്ക് ഈ ആവശ്യത്തിന് നാലുലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു