Connect with us

International

ഉസാമ ബിന്‍ലാദനെ വെടിവെച്ചതാര്? പീറ്റര്‍ ബെര്‍ഗാന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഉസാമ ബിന്‍ ലാദനെ വെടിവെച്ചതാര് എന്ന ചോദ്യം പാശ്ചാത്യ മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നു. ലാദന്‍ ദൗത്യം നിര്‍വഹിച്ച നേവി സീലുകളിലൊരാളായ കമാന്‍ഡര്‍ താനാണ് വെടിയുതിര്‍ത്തതെന്ന അവകാശവാദവുമായി നേരത്തേ രംഗത്ത് വന്നിരുന്നു. താന്‍ വെടിയുതിര്‍ക്കുമ്പോള്‍ അങ്ങോട്ട് മറ്റാരും എത്തിയിട്ടില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. എസ്‌ക്വയര്‍ മാഗസിന്‍ ഫെബ്രുവരിയില്‍ ഇയാളുടെ മുഴുനീള അഭിമുഖം പ്രസിദ്ധീകരിച്ചു. അബത്താബാദില്‍ ഉസാമയും കുടംബവും ഒളിച്ചു കഴിയുന്ന കെട്ടിടത്തില്‍ 2011 മെയ് മെയ് ഒന്നിന് രാത്രി ഇരച്ചു കയറിയെന്നും ആദ്യം മുറിയിലെത്തിയ താന്‍ രണ്ട് തവണ വെടിയുതിര്‍ത്തുവെന്നുമായിരുന്നു ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ സി എന്‍ എന്നിലെ അല്‍ഖാഇദ വിദഗ്ധനും ദേശീയ സുരക്ഷാ വിദഗ്ധനുമായി അറിയപ്പെടുന്ന പീറ്റര്‍ ബെര്‍ഗാന്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 23 അംഗങ്ങളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ആറ് പേരെ താന്‍ ഇന്റര്‍വ്യൂ ചെയ്തുവെന്നും ഇവരില്‍ നിന്നുള്ള വിവരമനുസരിച്ച്, മൂന്ന് കമാന്‍ഡോകള്‍ ഒരുമിച്ച് ഉസാമയുടെ മുറിയില്‍ പ്രവേശിച്ചുവെന്നുമാണ് പീറ്റര്‍ പറയുന്നത്. വെടിവെച്ചുവെന്ന് നേരത്തേ പറഞ്ഞയാളും കൂട്ടത്തിലുണ്ടായിരുന്നുവത്രേ.
പക്ഷേ ആദ്യം വെടിവെച്ചത് മറ്റൊരാളായിരുന്നുവെന്ന് പീറ്റര്‍ എഴുതുന്നു. ഇയാള്‍ വെടിയുതിര്‍ത്തയുടന്‍ ചില സ്ത്രീകള്‍ അങ്ങോട്ട് പ്രവേശിച്ചു. അവര്‍ ചാവേറുകളാണെന്ന് ഭയന്ന് രണ്ട് പേര്‍ പിന്‍വാങ്ങിയതോടെ ഇതിനകം വേടിയേറ്റ് കിടക്കുന്ന ഉസാമക്ക് നേരെ രണ്ട് തവണ നേരത്തേ വെടിവെച്ചുവെന്ന് അവകാശപ്പെട്ടയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പീറ്റര്‍ പറയുന്നു. എസ്‌ക്വയര്‍ ലേഖനത്തില്‍ വന്ന കാര്യങ്ങളില്‍ മറ്റ് സംഘാംഗങ്ങള്‍ രോഷാകുലാരാണെന്നും അദ്ദേഹം ചൂണ്ടാക്കാട്ടുന്നു.
പാശ്ചാത്യ മാധ്യമങ്ങള്‍ പീറ്റര്‍ ബെര്‍ഗാന്റെ വെളിപ്പെടുത്തല്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്.

 

---- facebook comment plugin here -----

Latest