‘ബസ്സ്’ ഉപയോഗിക്കുന്ന നാല് രാജ്യങ്ങളില്‍ ഒമാനും

Posted on: March 29, 2013 7:28 am | Last updated: March 29, 2013 at 7:28 am
SHARE

മസ്‌കത്ത്: വിവര കൈമാറ്റത്തിന് ആധുനിക വിവര സാങ്കേതിക വിദ്യയുടെ പുതിയ കണ്ടെത്തലായ ‘ബസ്സ്’ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒമാനും. ലോകത്ത് ‘ബസ്സ്’ ഉപയോഗിക്കുന്നത് ഒമാന് പുറമെ മൂന്ന് രാഷ്ട്രങ്ങളില്‍ മാത്രമാണ്. ഐ എന്‍ ജി വെബ് ടെക് ആണ് കോമെക്‌സ് എക്‌സിബിഷനില്‍ ‘ബസ്സ്’ ഉപയോഗത്തില്‍ രാജ്യത്തിന്റെ കുതിച്ചു ചാട്ടം പരിചയപ്പെടുത്തുന്നത്.
ആധുനിക രീതിയില്‍ പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപയോഗിക്കാവുന്ന ‘ബസ്സ്’ സാധാരണക്കാരിലും രാജ്യത്ത് വ്യാപക ഉപയോഗത്തിന് ഇടവരുത്തുന്ന വിധം സാങ്കേതിക വിദ്യകളുടെ വളര്‍ച്ച കൈവരിച്ചതാണ് ഉപഭോക്താക്കള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നു.
സ്ഥല നിര്‍ണയമടക്കുമുള്ള വിവധ സേവനങ്ങള്‍ ലഭ്യമാകുന്നതാണ് ‘ബസ്സ്’ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതിന് ഇടയാക്കുന്നത്.
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് ‘ബസ്സ്’  വ്യാപകമായത്. ‘ബസ്സ്’ന്റെ ഉപയോഗം സാധ്യമാകുന്നത് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ്. ഷോപ്പിംഗ് മാളുകളടക്കം കച്ചവട സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ എളുപ്പത്തില്‍ ‘ബസ്സ്’ന്റെ സഹായത്തോടെ കണ്ടെത്താനാകും.
അമേരിക്കയില്‍ ആണ് ആദ്യമായി ‘ബസ്സ്’ ടെക്‌നോളജി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇന്ത്യയിലും ‘ബസ്സ്’ ഉപയോഗിച്ച് തുടങ്ങി. നിലവില്‍ ഇന്ത്യയില്‍ ‘ബസ്സ്’ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുകയാണ്. ഇവക്ക് പുറമെ സിംഗപ്പൂരിലും ‘ബസ്സ്’ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.
ജി സി സി രാഷ്ട്രങ്ങളില്‍ ‘ബസ്സ്’ ഉപയോഗിക്കുന്ന ആദ്യ രാജ്യമായ ഒമാനില്‍ പൗരന്‍മാര്‍ക്കിടയിലും വിദേശികള്‍ക്കിടയിലും ആധുനിക വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടുതലായി അടുത്തറിയാന്‍ സൗകര്യമൊരുങ്ങുന്നതായി കോമെക്‌സില്‍ ഐ എന്‍ ജി വെബ് ടെക് അധികൃതര്‍ പറഞ്ഞു.
‘ഒമാന്‍ ടാറ്റാപാര്‍ക്ക’് കോമെക്‌സ് എക്‌സിബിഷനില്‍ സിവില്‍ സര്‍വീസ് മന്ത്രി ശൈഖ് ഖാലിദ് അല്‍ മര്‍ഹൂന്‍ ഉദ്ഘാടനം ചെയ്തു.