മദ്‌റസ കെട്ടിടം പൊളിച്ച് റോഡ് നിര്‍മാണം ഭൂമാഫിയക്ക് വേണ്ടി മദ്‌റസ പൊളിച്ചവര്‍ നുണക്കഥകള്‍ മെനയുന്നു

Posted on: March 29, 2013 6:00 am | Last updated: March 28, 2013 at 11:31 pm
SHARE

മൗവ്വേരി: വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും നാട്ടുകാരുടെ സഹായത്താല്‍ നിര്‍മിച്ചതുമായ ശറഫുല്‍ ഇസ്‌ലാം സുന്നി മദ്‌റസ കെട്ടിടം ഭൂമാഫിയക്ക് വേണ്ടി പൊളിച്ച് റോഡാക്കി കൊടുത്തവര്‍ നുണക്കഥകള്‍ മെനയുന്നുവെന്ന് ശര്‍റഫുല്‍ ഇസ്‌ലാം സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നാട്ടുകാര്‍ വഖഫ് ട്രൈബ്യൂണില്‍ നിന്ന് നേടിയ സ്റ്റേ ഓര്‍ഡര്‍ പോലും കണക്കിലെടുക്കാതെയാണ് മുന്‍ കമ്മിറ്റി ഭാരവാഹികള്‍ പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് കതിരൂര്‍ എസ് ഐ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരം ഈ മാസം 24ന് ജനറല്‍ ബോഡിക്ക് എത്തിയ നാട്ടുകാര്‍ക്ക് മുമ്പാകെ മദ്‌റസ പൂട്ടി സ്ഥലം വിടുകയാണ് മുന്‍കമ്മിറ്റിക്കാര്‍ ചെയ്തത്. അതിനെ തുടര്‍ന്ന് കതിരൂര്‍ എസ് യുടെ സമ്മതപ്രകാരം നാട്ടുകാര്‍ ജനറല്‍ബോഡി ചേരുകയും ഭരണഘടന അനുശാസിക്കും പ്രകാരം അവിശ്വാസ പ്രമേയം പാസാക്കുകയും കെ പി അസ്സുഹാജി പ്രസിഡന്റായി പുതിയ 15 അംഗ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. മുന്‍ കമ്മിറ്റിക്കാര്‍ തടയുന്നുവെന്ന പുറത്താക്കപ്പെട്ടവരുടെ ആരോപണം പച്ചക്കള്ളമാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.