എസ് എസ് എഫ് സംസ്ഥാന സമ്മേളനം: പെട്ടിവരവ് നാളെ കാസര്‍കോട് നഗരത്തില്‍ സംഗമിക്കും

Posted on: March 29, 2013 6:00 am | Last updated: March 28, 2013 at 11:25 pm
SHARE

ssf logoകാസര്‍കോട്: എസ് എസ് എഫ് സമ്മേളന പെട്ടിവരവ് നാളെ വൈകിട്ട് നാലു മണിക്ക് കാസര്‍കോട് സ്പീഡ്‌വേ ഇന്‍ ഗ്രൗണ്ടില്‍ സംഗമിക്കും. ജില്ലയിലെ 350 സമ്മേളന പെട്ടികളാണ് ഇരുചക്ര വാഹനങ്ങളില്‍ നഗരം ചുറ്റി സംഗമിക്കുക.
2012 ഏപ്രില്‍ 29ന് സമ്മേളനം പ്രഖ്യാപിച്ചത് മുതല്‍ യൂണിറ്റ് കേന്ദ്രങ്ങള്‍, നഗരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചത്. ചരിത്ര പ്രസിദ്ധമായ ഇന്നലകളെ ഓര്‍മപ്പെടുത്തും വിധമാണ് പെട്ടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും ആസ്വാദനവും നല്‍കുന്ന സമ്മേളനപ്പെട്ടി സാമ്പത്തിക സ്വരൂപണവും വലിയ പ്രചാരണവും കൗതുകവും ജനശ്രദ്ധയും ആകര്‍ഷിച്ചിരുന്നു.
വെള്ളിയാഴ്ച പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പെട്ടി സമ്മേളനത്തിന്റെ വ്യത്യസ്ഥ കര്‍മപദ്ധതികള്‍ വളരെ ആകര്‍ഷണിയവും വ്യത്യസ്ഥത നിറഞ്ഞതുമാണ്. ജില്ലയിലെ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന പെട്ടികള്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഗമിക്കും. സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്നും കൂട്ടമായി വരുന്ന പെട്ടികള്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഒന്നിക്കും. ജില്ലയിലെ മുഴുവന്‍ റോഡുകളിലൂടെയും കടന്നുവരുന്ന ദേശീയ സംസ്ഥാന പാതകളിലൂടെ നഗരിത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് നഗരത്തില്‍ പെട്ടികള്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് വെക്കും. രൂപകല്‍പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കൂടുതല്‍ പണം നിക്ഷേപിച്ചതിന്നും സംസ്ഥാന സമ്മേളനനഗരിയില്‍ അവാര്‍ഡ് നല്‍കും. ജില്ലാ ജ്യൂറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സമ്മാനര്‍ഹരെ പ്രഖ്യാപിക്കും.