മുന്നണിയില്‍ പ്രതിസന്ധികളുണ്ട്:പ്രധാനമന്ത്രി

Posted on: March 28, 2013 11:21 pm | Last updated: March 30, 2013 at 2:34 am
SHARE

Manmohan_Singh_671088f

ന്യൂഡല്‍ഹി:യുപിഎ സഖ്യത്തില്‍ ചില പ്രതിസന്ധികളുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി പിന്‍ന്തുണ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എങ്കിലും സര്‍ക്കാറിന് ആശങ്കയില്ലെന്നും സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു തിരഞ്ഞെടുപ്പ് തക്കസമയത്ത് തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.