ചങ്ങാത്തം വാര്‍ഷികം

Posted on: March 28, 2013 7:38 pm | Last updated: March 28, 2013 at 7:38 pm
SHARE

അബുദാബി: അബുദാബിയിലെ പ്രവാസി കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളത്തിന്റെ നാലാം വാര്‍ഷികാഘോഷം നാളെ (വെള്ളി) വൈകുന്നേരം ആറിന് എടപ്പാള്‍ ചങ്ങാത്തം നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യും. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ പി ബാവഹാജിയെ ആദരിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷത വഹിക്കും. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ. ഉദ്ഘാടനം ചെയ്യും. വി ടി ബല്‍റാം എം എല്‍ എ, ചലച്ചിത്ര സംവിധായകന്‍ കമല്‍, സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജമാല്‍ മൂക്കുതല അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-4740908.