കര്‍ണാടക മര്‍കസുല്‍ ഹുദാ പത്താം വാര്‍ഷികം നാളെ

Posted on: March 28, 2013 7:34 pm | Last updated: March 28, 2013 at 7:34 pm
SHARE

ദുബൈ: മര്‍കസുല്‍ ഹുദാ വനിതാ കോളജ് കര്‍ണാടകയുടെ പത്താം വാര്‍ഷികം ആഘോഷിക്കും. നാളെ (വെള്ളി) വൈകുന്നേരം 6.30ന് ദേര യൂണിയന്‍ മെട്രോ സ്റ്റേഷന് സമീപം ലോട്ടസ് ഡൗണ്‍ ഹോട്ടല്‍ ഹാളിലാണ് പരിപാടി.
മര്‍കസുല്‍ ഹുദാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ഹാജി മിത്തൂര്‍, മര്‍കസുല്‍ഹുദ ജന. സെക്രട്ടറി എം എസ് അബ്ദുര്‍റശീദ് സഖാഫി സൈനി കാമില്‍ സഖാഫി കക്കിഞ്ചെ, അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ തുമ്പെ മൊയ്തീന്‍ സംബന്ധിക്കും. ‘വനിതാ വിദ്യാഭ്യാസം-സമൂഹ ശാക്തീകരണം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.
ഉസ്മാന്‍ ഹാജി മിത്തൂരിന് സ്വീകരണം നല്‍കും. സ്ഥാപനത്തിന്റെ പത്താം വാര്‍ഷിക സുവനീര്‍ ‘ഹൂദാനി’ തുമ്പെ മൊയ്തീന്‍ പ്രകാശനം ചെയ്യും. വിവരങ്ങള്‍ക്ക്: 050-5585400 (അല്‍ത്താഫ് പറങ്കിപ്പേട്ട)