അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വര്‍ധിച്ചു

Posted on: March 28, 2013 7:33 pm | Last updated: March 28, 2013 at 7:33 pm
SHARE

അബുദാബി: അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അബുദാബിയില്‍ കഴിഞ്ഞ മാസം, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 13.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് കമ്പനി സി ഒ ഒ എഞ്ചി. അഹ്മദ് അല്‍ ഹദ്ദാബി അറിയിച്ചു.
12 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ചരക്ക് നീക്കത്തിലും വര്‍ധനവുണ്ട്. ഇന്ത്യയിലേക്കും തിരിച്ചുമാണ് യാത്രക്കാര്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.1 ശതമാനം യാത്രികര്‍ വര്‍ധിച്ചു. ജര്‍മനി, തായ്‌ലന്റ്, സഊദി അറേബ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും ധാരാളം പേര്‍ യാത്ര ചെയ്യുന്നു.
ദുബൈയില്‍ 11.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം യാത്രക്കാരാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം 45 ലക്ഷം ആയിരുന്നു. വിമാനങ്ങളുടെ പോക്കുവരവ് 28,085 ആണ്. കിഴക്കന്‍ യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കനത്ത വര്‍ധനവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here