മലാല യൂസഫ്‌സായി പുസ്തകമെഴുതുന്നു

Posted on: March 28, 2013 3:44 pm | Last updated: April 3, 2013 at 7:55 pm
SHARE

ബെര്‍മിങ്ഹാം: പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിനായി പോരാടിയ താലിബാന്‍ അക്രമത്തിനിരയായ മലാല യൂസഫ്‌സായി പുസ്തകമെഴുതുന്നു. 16 കോടി രൂപയ്ക്കാണു പ്രസാദകര്‍ ഞാന്‍ മലാല’ എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം എടുത്തത്. ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസത്തോടെ പുസ്തകം വിപണിയിലെത്തും. വെയ്ഡന്‍ഫെല്‍ഡ് ആന്‍ഡ് നിക്കോള്‍സണ്‍ ആണ് ഇംഗ്ലണ്ടില്‍ പുസ്തകത്തിന്റെ പ്രസാധകര്‍. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ലിറ്റില്‍, ബ്രൗണ്‍ പുസ്തകം വിപണിയിലെത്തിക്കും.ഞാന്‍ എന്റെ ജീവിതം പറയുകയാണ്. താലിബാന്റെ ആക്രമണത്തിന് വിധേയമായ മലാല യൂസുഫായി മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണു ബര്‍മിംഗ്ഹാമില്‍ വീണ്ടും വിദ്യാഭ്യാസം പുനരാരംഭിച്ചത്.പഠനം നിഷേധിക്കപ്പെടുന്ന ആറു കോടി കുട്ടികളുടെ കഥ കൂടിയാണിത്. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാനുളള അവസരം നല്‍കണം എന്ന പ്രചാരണപരിപാടിയുടെ ഭാഗമാണു ഈ പുസ്തകവും. അത് അവരുടെ മൗലികാവകാശമാണ്. പുസ്തകം ഇറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മലാല മാധ്യമങ്ങളോടു പറഞ്ഞു.