സഞ്ജയ് ദത്തിന്റെ മോചനത്തിന് ശ്രമം നടത്തും:കട്ജു

Posted on: March 28, 2013 5:29 pm | Last updated: March 28, 2013 at 5:31 pm
SHARE

മുംബൈ: മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവിന് ശിക്ഷിച്ച സഞ്ജയ് ദത്തിന്റെയും സൈബുന്നീസ കാസിയുടെയും മോചനത്തിനായി ശ്രമം തുടരുമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. മനുഷത്വപരമായ കാരണങ്ങളാലാണ് മോചനത്തിനായി ശ്രമിക്കുന്നതെന്നും കട്ജു പറഞ്ഞു.
സഞ്ജയ് ദത്ത് മാപ്പപേക്ഷ നല്‍കില്ലെങ്കിലും അദ്ദേഹത്തിനുവേണ്ടി മാപ്പുലഭിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായി സഞ്ജയ് ദത്തിനെ അറിയില്ല, എങ്കിലും കഴിഞ്ഞ 20 വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് സഞ്ജയത്ത് ഏറെ പ്രയാസപ്പെട്ടുവെന്നും കട്ജു പറഞ്ഞു.