സൗദി പ്രശ്‌നം: ആശങ്കപ്പെടേണ്ടെന്ന് വയലാര്‍ രവി

Posted on: March 28, 2013 5:14 pm | Last updated: March 28, 2013 at 5:32 pm
SHARE

ന്യൂഡല്‍ഹി: സൗദി പ്രശ്‌നത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.ഇന്ത്യക്കാരെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദ്യയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിപ്പ് വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചിട്ടില്ലന്നും വയലാര്‍ രവി പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുടെ നയതന്ത്രമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതയുണ്ടെങ്കിലും കേന്ദ്രം ഇടപെടുമെന്നും മന്ത്രി പറഞ്ഞു. സൗദി സര്‍ക്കാറിന്റെ തീരുമാനം മാറാന്‍ സാധ്യത കുറവാണ് എന്നാലും ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കും. എത്രപേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കൃത്യമായി കണക്കില്ലെന്നും പ്രശ്‌നത്തെ കുറിച്ച ഇന്ത്യന്‍ സ്ഥാനപതി ചര്‍ച്ച നടത്തുമെന്നും വയലാര്‍ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.