ഗണേഷ് വിഷയം: പഴയതിലും മോശമെന്ന് പിള്ള

Posted on: March 28, 2013 4:04 pm | Last updated: March 28, 2013 at 5:32 pm
SHARE

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറുമായുള്ള പ്രശ്‌നം പഴയതിലും മോശമായെന്ന് ബാലകൃഷ്ണന്‍ പിള്ള. പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫുമായുള്ള ചര്‍ച്ച പരാജയമെന്നും പിള്ള പറഞ്ഞു. ഇനി മധ്യസ്ഥ ചര്‍ച്ചക്കില്ലെന്നും ഏപ്രില്‍ 2ന് ചേരുന്ന മുന്നണി യോഗത്തില്‍ മന്ത്രിയെ മാറ്റുന്നതിന് ശക്തമായി ആവശ്യപ്പെടുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അതേസമയം ചര്‍ച്ചക്ക് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്നായിരുന്നു മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്. ഗണേഷ് കുമാറിന്റെ പ്രതികരണം പച്ചക്കള്ളമാണെന്നും ഈ വിഷയത്തില്‍ ഇനി യുഡിഎഫുമായി ചര്‍ച്ചക്കില്ലെന്നും പിള്ള പറഞ്ഞു.തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.