സൗദി പ്രശ്‌നം:കേന്ദ്രം ഇടപെടും: വയലാര്‍ രവി

Posted on: March 28, 2013 2:48 pm | Last updated: March 29, 2013 at 4:03 pm
SHARE

vayalar raviദില്ലി: സൗദിയില്‍ സ്വദേശിവല്‍ക്കരണം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പഠിച്ചുവരുകയാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. തൊഴില്‍ നഷ്ടപ്പെടുന്നവരെ പരിഗണിക്കുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ച് സൗദി അധികൃതരുമായി സംസാരിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ ചുമതലപ്പെടുത്തിയതായും വയലാര്‍ രവി അറിയിച്ചു.അടുത്ത ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വയലാര്‍ രവി പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന പരമാവധി ആളുകളെ അവിടെ തന്നെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുകയെന്നും വയലാര്‍ രവി വ്യക്തമാക്കി