നികുതി വെട്ടിപ്പ്: നോക്കിയക്ക് 2000 കോടി പിഴ

Posted on: March 28, 2013 2:46 pm | Last updated: March 28, 2013 at 2:46 pm
SHARE

nokia factoryന്യൂഡല്‍ഹി: നികുതി വെട്ടിച്ചതിന് സെല്‍ഫോണ്‍ കമ്പനിയായ നോക്കിയക്കെതിരെ 2000 കോടി രൂപ പിഴയടക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. കഴിഞ്ഞ ജനുവരി ആദ്യത്തില്‍, ആദായ നികുതി വകുപ്പ് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോക്കിയയുടെ ഓഡിറ്റിംഗ് നടത്തുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് സമന്‍സ് നല്‍കിയിരുന്നു.
ജനുവരി എട്ടിന് നോക്കിയയുടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.