നെല്‍സണ്‍ മണ്ടേല വീണ്ടും ആശുപത്രിയില്‍

Posted on: March 28, 2013 2:27 pm | Last updated: March 28, 2013 at 6:48 pm
SHARE

nelson mandelaജോഹന്നാസ്ബര്‍ഗ്: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന്്് ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേല വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ രാത്രിയാണ് മണ്ടേലയെ ആശുപത്രിയിലെത്തിച്ചതെന്ന്്് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 94 വയസ്സുള്ള മണ്ടേല ഈ മാസം ആദ്യത്തില്‍ ആരോഗ്യ പരിശോധനക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ശ്വാസകോശത്തിലുണ്ടായിരുന്ന അണുബാധയെ തുടര്‍ന്ന് മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.