മാപ്പപേക്ഷ നല്‍കില്ല; കീഴടങ്ങുമെന്ന് സഞ്ജയ് ദത്ത്

Posted on: March 28, 2013 11:06 am | Last updated: March 29, 2013 at 9:49 am
SHARE

sanjay

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ കോടതി പറഞ്ഞ തിയതിക്കുമുമ്പ് താന്‍ കീഴടങ്ങുമെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു. പത്ര സമ്മേളനത്തിനിടെ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു. താന്‍ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. മാപ്പപേക്ഷ നല്‍കില്ല. സുപ്രീംകോടതിയെയും വിധിയെയും മാനിക്കുന്നു. കീഴടങ്ങുംമുമ്പ് തനിക്ക് കുടുംബവുമായി ബന്ധപ്പെട്ട കുറച്ചുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും ദത്ത് പറഞ്ഞു. സഹോദരിയും കോണ്‍ഗ്രസ് എം പി യുമായ പ്രിയാ ദത്തും പത്രസമ്മേളത്തിനെത്തിയിരുന്നു.
മാപ്പപേക്ഷ നല്‍കില്ലെന്ന് ദത്ത് തന്നെ പറഞ്ഞതോടെ ദത്ത് ജയിലിലേക്ക് പോവുമെന്ന് ഉറപ്പായി. സിനിമാതാരങ്ങളടക്കം സഞ്ജയ് ദത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.