ഉത്തരകൊറിയ ദക്ഷിണകൊറിയയുമായുള്ള ഹോട്ടലൈന്‍ ബന്ധം വിച്ഛേദിച്ചു

Posted on: March 28, 2013 10:08 am | Last updated: March 29, 2013 at 7:09 am
SHARE

North Korean leader Kim Jong-un (C) inspects the second battalion under the Korean People's Army Unit 1973, honoured with the title of "O Jung Hup-led 7th Regiment", on March 23, 2013, in this picture released by the North's official KCNA news agency in Pyongyang March 24, 2013. REUTERS/KCNAപ്യോങ് യാങ്: ദക്ഷിണേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചതാണ് മേഖലയില്‍ നിന്നുള്ള ഏറ്റും പുതിയ വാര്‍ത്ത. ഏതു നിമിഷവും യുദ്ധത്തിന് തയ്യാറാവണമെന്നും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായി.

അമേരിക്കയുടെ ഉപരോധവും അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്നുള്ള സൈനിക പരിശീലനവുമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.